SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

കോൺഗ്രസ് ധർണ്ണ

congress-

റാന്നി: ജാണ്ടയിക്കൽ - അത്തിക്കയം റോഡ് നിർമ്മാണത്തിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യമാണെന്നും റോഡ് പൊളിച്ച് വീണ്ടും പണിയണമെന്നും കോൺഗ്രസ്‌ റാന്നി ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി താഴത്തില്ലത്ത് ആവശ്യപ്പെട്ടു. കോൺഗ്രസ് വലിയകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്ന സൂസൻ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി ബിജു, ഭദ്രൻ കല്ലക്കൽ, എ. കെ ലാലു, ജോൺ കുപ്പക്കൽ ഡി. ഷാജി, അന്നമ്മ കുരിശ്മൂട്ടിൽ, ജോസ് തുമ്പോണതറയിൽ, റെജി ബി. എസ്, എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL