SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

കാടുകൾ നീക്കം ചെയ്യണം

road-

കോന്നി : മലയാലപ്പുഴ, കോന്നി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ആഞ്ഞിലികുന്ന് - കാവനാൽപടി - വടക്കുപുറം റോഡിൽ ഇരുവശത്തും കാടുകൾ വളർന്നുനിൽക്കുന്നത് യാത്രാതടസം സൃഷ്ടിക്കുന്നു. ആഞ്ഞിലുകുന്ന്, അട്ടചാക്കൽ, കിഴക്കുപുറം, വെട്ടൂർ, വടക്കുപുറം പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. ടാർ റോഡി​ന്റെ ഇരുവശവും കാട് വളർന്നു നിൽക്കുകയാണ്. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന പാതയാണിത്. ഇവി​ടെ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യവുമുണ്ട്. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ കാടുകൾ തെളിച്ചു സഞ്ചാരയോഗ്യമാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL