
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിക്ക് 58 വർഷം തടവും 2,44,000 പിഴയും ശിക്ഷ. തിരുനെൽവേലി വടുകച്ചി മതിൽ സ്വദേശി രാജീവ് എന്ന രാജുവിനെയാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗ് സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി. 2024 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പന്തളം പൊലീസ് എസ്.ഐയായിരുന്ന നുജുമുദീൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ പന്തളം ഇൻസ്പെക്ടർ പ്രജീഷ് ശശിയാണ് അന്വേഷണം പൂർത്തിയാക്കിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിത ജോൺ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |