
പത്തനംതിട്ട : ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷത്തിനായി വർണ്ണോൽസവം 2024ന് ജില്ലാ കളക്ടർ ചെയർമാനായ സംഘാടകസമിതി രൂപീകരിച്ചു. 26, 27 തീയതികളിൽ കോഴഞ്ചേരി സർക്കാർ ഹൈസ്ക്കൂൾ, കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തും. 26ന് ചിത്രരചനാമത്സരങ്ങൾ കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിലും കലാമത്സരങ്ങൾ സെന്റ് തോമസ് ഹയർ സെക്കൻഡറിയിലും. 27ന് സാഹിത്യ മത്സരങ്ങളും നടക്കും.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ എൽ.പി, യു.പി, എച്ച് .എസ്, എസ്.എച്ച്.എസ് എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. നവംബർ 14ന് ശിശുദിന റാലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |