
പത്തനംതിട്ട: ജില്ലാ കരാട്ടേ അസോസിയേഷന്റെ നേതൃത്വത്തിൽ കരാട്ടേ ചാമ്പ്യൻഷിപ്പ് 19 ന് രാവിലെ 8ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ നടക്കും കരാട്ടേ കേരള അസോസിയേഷൻ അടുത്ത മാസം നടത്തുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള മത്സരാർത്ഥികളെ ഇതിൽ നിന്ന് തിരഞ്ഞെടുക്കും. ഇരുപതിലധികം ക്ലബുകളിൽ നിന്നായി അഞ്ഞൂറിലധികം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ്കുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കരാട്ടേ കേരള അസോസിയേഷൻ പ്രസിഡന്റ് ഹാൻഷി പി. രാംദയാൽ മുഖ്യപ്രഭാഷണം നടത്തും. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ സമ്മാനദാനം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |