മല്ലപ്പള്ളി: പരിമിതികൾക്കിടയിൽ വീർപ്പുമുട്ടി കീഴ് വായ്പൂര് പൊലീസ് സ്റ്റേഷൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ നാൽപ്പത്തിയഞ്ചോളം പൊലീസുകാർ 76 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ജോലിചെയ്യുന്നു. ഒട്ടേറെ പ്രമാദമായ കേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റേഷനിലെ പ്രവേശന കവാടത്തിലെ വഴിയുടെ വീതിക്കുറവും വിവിധ കേസുകളിൽ പിടികൂടുന്ന വലിയ വാഹനങ്ങളുടെ പാർക്കിംഗും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും കാടുകയറിയ നിലയിലാണ്. വാഹനങ്ങൾ കാണാൻ കഴിയാത്തവിധം ഉയരത്തിൽ കാടുവളർന്ന് ചെറിയൊരു വനത്തിന് സമാനമാണ് പൊലീസ് സ്റ്റേഷന്റെ അധീനതയുള്ള ഒന്നര ഏക്കർ സ്ഥലം. 1948ൽ തുടങ്ങിയ പൊലീസ് സ്റ്റേഷനിൽ ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള കെട്ടിടങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം ജീർണിച്ച് ഭിത്തി മാത്രമാണ് അവശേഷിക്കുന്നത്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. അതിന് തൊട്ടടുത്താണ് നാലു കുടുംബങ്ങൾക്കും താമസിക്കാവുന്ന പൊലീസ് ക്വാർട്ടേഴ്സിന്റെ പിൻവശങ്ങളിലും വള്ളിപ്പടർപ്പുകൾ വ്യാപിച്ചു. കസ്റ്റഡിയിലെടുത്ത വാഹനങ്ങളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമാണ്. കാലപ്പഴക്കം ചെന്ന് തകർന്ന വാഹനത്തിന്റെ ഭാഗങ്ങൾ പലസ്ഥലങ്ങളിലായി ചിതറിക്കിടപ്പുണ്ട്. നടപടിക്രമങ്ങൾ വേഗത്തിലാക്കി വാഹനങ്ങൾ ലേലം ചെയ്താൽ ലക്ഷക്കണക്കിന് രൂപ പൊതു ഖജനാവിലേക്ക് മുതൽക്കൂട്ടാക്കാൻ കഴിയും. സ്റ്റേഷന്റെ അധീനതയിലുള്ള സ്ഥലത്ത് കാട് വളർന്നു പന്തലിച്ചതോടെ ഇതിനടുത്തുള്ള ഫാമിലി വെൽഫെയർ സെന്ററിലേക്കുള്ള ആൾക്കാരുടെ യാത്രയും ഭീതിയിലാക്കുന്നുണ്ട്.
കെട്ടിടങ്ങൾ നശിച്ചു
ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള കെട്ടിടങ്ങളും ഉണ്ടായിരുന്നു. ഇവ ജീർണിച്ച് ഭിത്തി മാത്രമാണ് അവശേഷിക്കുന്നത്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. അതിന് തൊട്ടടുത്താണ് നാലു കുടുംബങ്ങൾക്കും താമസിക്കാവുന്ന പൊലീസ് ക്വാർട്ടേഴ്സിന്റെ പിൻവശങ്ങളിലും വള്ളിപ്പടർപ്പുകൾ വ്യാപിച്ചു.
---------------
1948ൽ ആരംഭിച്ച സ്റ്റേഷൻ
......................
കീഴ് വായ്പൂര് സ്റ്റേഷനിൽ
............................
സർക്കിൾ ഇൻസ്പെക്ടർ 1
സബ് ഇൻസ്പെക്ടർ - 2
സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ - 10
സിവിൽ പൊലീസ് ഓഫീസർമാർ - 25
വനിത പൊലീസ് ഓഫീസർമാർ - 5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |