SignIn
Kerala Kaumudi Online
Friday, 23 October 2026 7.57 AM IST

അന്വേഷണം വേണം

naveen

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിനെ മരണത്തിലേക്ക് നയിച്ചതിന് ദിവ്യയോടൊപ്പം കണ്ണൂർ ജില്ലാ കളക്ടറും ഉത്തരവാദിയാണെന്നും സർവീസിൽ നിന്ന് കളക്ടറെ മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്നും മന്നം സാംസ്‌കാരിക വേദി സംസ്ഥാന നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ദിവ്യയുടെ പേരിൽ കർശനമായ നടപടി എടുക്കണമെന്നും ജനവികാരങ്ങളെ മാനിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അയർക്കുന്നം രാമൻനായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ചവറ സുരേന്ദ്രൻപിള്ള, ട്രഷറർ വി.ജെ.ഉണ്ണികൃഷ്ണൻനായർ, വൈസ് പ്രസിഡന്റ് അറുമാനൂർ ഉണ്ണികൃഷ്ണൻ, രാധിക ആർ.നായർ, ജി.പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL