
പത്തനംതിട്ട : കൊടുമൺ പൊലീസ് സ്റ്റേഷൻ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊടുമൺ ഹൈസ്കൂളിൽ ലഹരിവിരുദ്ധക്ലാസ്സ് നടത്തി. 'ക്രിയത്മക യുവത്വം കരുത്തും കരുതലും' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.സി.പി.ഓമാരായ അജേഷ്, കിരൺകുമാർ, സി.പി.ഓമാരായ കൃഷ്ണകുമാർ, രതീഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ജി.ലില്ലിക്കുട്ടി, ടീച്ചർ കോർഡിനേറ്റർ ബാലു, പി.ടി.എ പ്രസിഡന്റ് ജി.രാജേഷ്, അദ്ധ്യാപകരായ ആർ.അനു, പ്രിത, മാലതി കൃഷ്ണൻ, ആരതി സുഭാഷ് ബ്ലെസി ആനി ബോസ്, സി.ബി.രാജേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |