SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

പത്തനംതിട്ട നഗരസഭ സോണൽ ഓഫീസ് കുമ്പഴയിൽ

d

പത്തനംതിട്ട : നഗരസഭയുടെ സോണൽ ഓഫീസ് കുമ്പഴയിൽ നിർമ്മാണം പൂർത്തിയാക്കി, നവംബർ ഒന്നിന് നാടിന് സമർപ്പിക്കും. ദീർഘനാളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. നഗരസടയിലെ 15 വാർഡുകളിലെ ജനങ്ങൾക്ക് സോണൽ ഓഫീസിന്റെ പ്രയോജനം ലഭിക്കും. ആരോഗ്യ - റവന്യൂ - എൻജിനീയറിംഗ് വിഭാഗങ്ങളുടേതുൾപ്പെടെ നഗരസഭയിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ഓവർസിയർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ഏഴ് ഉദ്യോഗസ്ഥരാണ് ഇവിടെ കൃത്യനിർവഹണത്തിന് ഉണ്ടാവുക. ഫർണിച്ചറും ഓഫീസ് സാമഗ്രികളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടെയാണ് ഓഫീസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. സോണൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ കാര്യക്ഷമമായ ഇടപെടലും ഏകോപനവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പ്രധാന ഓഫീസിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും കുമ്പഴയിൽ ലഭ്യമാകും. ജനങ്ങൾക്ക് തൊട്ടടുത്ത് സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും.

നഗരസഭാ സേവനങ്ങൾ വികേന്ദ്രീകൃതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതിന്റെ സുപ്രധാന ചുവടുവയ്പാണ് സോണൽ ഓഫീസ്.

നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ.

ഉദ്ഘാടനം നവംബർ ഒന്നിന്, 15 വാർഡുകൾക്ക് പ്രയോജനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL