SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

108ന്റെ ശമ്പളം വീണ്ടും മുടങ്ങി, ആംബുലൻസ് പണിമുടക്ക്

ambu

പത്തനംതിട്ട : സർക്കാർ 10 കോടി കൊടുത്തിട്ടും ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിലേക്ക്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. ശമ്പള കുടിശിക നൽകുക, അനാവശ്യ കാരണങ്ങൾ പറഞ്ഞ് ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്നവരാണ് 108 ആംബുലൻസുകാർ.

ആംബുലൻസ് സർവീസിന് സർക്കാരുമായി കരാറിൽ ഏർപ്പെട്ട ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കാരുമായി ജീവനക്കാരുടെ യൂണിയനായ സി.ഐ.ടി.യു നടത്തിയ ചർച്ച പരാജയപ്പെട്ടു. ഒരു മാസത്തെ ശമ്പളത്തിന്റെ പകുതി നൽകാം എന്ന നിർദ്ദേശം സി.ഐ.ടി.യു തള്ളി. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി 10 കോടി രൂപ സർക്കാർ നൽകിയിട്ടും നിഷേധനിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ജൂൺ മാസത്തെ ശമ്പളത്തിനായി ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയലേക്കുള്ള കേസുകൾ എടുക്കാതെ ബഹിഷ്‌കരണ സമരം നടത്തിയിരുന്നു. ജൂലായ് 23ന് വാഹനങ്ങൾ പൂർണമായും നിറുത്തിവച്ചിരുന്നു. എല്ലാ മാസവും 10ന് ശമ്പളം നൽകുമെന്നാണ് ജീവനക്കാരെ അറിയിച്ചിട്ടുള്ളത്.

2019ൽ തുടങ്ങി

2019 ലാണ് എല്ലാ ജില്ലകളിലും 108 ആംബുലൻസ് പ്രവർത്തനം ആരംഭിച്ചത് നിലവിൽ 315 വാഹനവും 1400 ജീവനക്കാരുമുണ്ട് .

ജില്ലയിൽ 15 ആംബുലൻസുകളും 55 ജീവനക്കാരുമുണ്ട്.

'' ജീവൻ പണയം വച്ച് പണിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകാത്തത് കടുത്ത അനീതിയാണ്.

അടൂർ ശ്രീജിത്ത്,

ആംബുലൻസ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ്

പി.വി.ശ്രീജിത്ത്. സെക്രട്ടറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL