
അടൂർ : നെഹ്‌റു യുവകേന്ദ്രയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാലയുമായി ചേർന്ന് യുവജ്വാല ക്യാമ്പയിൻ സംഘടിപ്പിച്ചു. പള്ളിക്കൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു ക്ലാസ്. സ്‌കൂൾ പ്രിൻസിപ്പൽ സനിൽ കുമാർ സി.എസ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്‌സ് സെക്രട്ടറി ജയകുമാർ.പി, പി.ടി.എ പ്രസിഡന്റ് വി.പ്രകാശ് ബാബു, വി.എച്ച്.എസ്.ഇ പി.ടി.എ പ്രസിഡന്റ് മായ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജുഷ ജയപാലൻ, കരിയർ ഗൈഡ് ശാലിനി പി.എസ്, രാജി.ജെ, ചിന്നു വിജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |