
ചെങ്ങന്നൂർ : വനവാതുക്കര ശ്രീമഹാദേവ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾ 14 മുതൽ 17 വരെ നടക്കും. 13ന് പുലർച്ചെ അഞ്ച് മുതൽ രാത്രി 7.30 വരെ ഭക്തജന സമർപ്പണമായി അഖണ്ഡനാമജപം നടക്കും. 14 ,15, 16 ,17 തീയതികളിൽ മഹാഗണപതി ഹോമം ,മഹാസുദർശന ഹോമം, മഹാമൃത്യുഞ്ജയഹോമം , ഭഗവതിസേവ, വാസ്തുബലിപൂജ, കലശപൂജ, കലശാഭിഷേകം ,വിശേഷാൽ പൂജകൾ തുടങ്ങിയവ നടക്കും. പരിഹാര ക്രിയാചടങ്ങുകൾക്ക് തന്ത്രി അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |