SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

അന്താരാഷ്ട്ര ബാലികാ ദിനം : ജില്ലാതല മത്സരം സംഘടിപ്പിച്ചു

balika

പത്തനംതിട്ട : അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പന്തളം കുടുംബശ്രീ കഫേ ഓഡിറ്റോറിയത്തിൽ ഉപന്യാസ, ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ''ഗേൾസ് വിഷൻ ഫോർ ദി ഫ്യൂച്ചർ'' എന്ന വിഷയത്തിലായിരുന്നു മത്സരം. അധിഭ കൃഷ്ണന്റെ നേത്രത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇഫക്ടിവ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ സുജിത് എഡ്വിൻ പെരേര ക്ലാസെടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു.അബ്ദുൾ ബാരി അദ്ധ്യക്ഷനായി. എ.ഇ.ഒ പി. ഉഷ ഉദ്ഘാടനം നിർവഹിച്ചു. ജെൻഡർ സ്‌പെഷ്യലിസ്റ്റ് അനുഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ലതാ കുമാരി, വനിതാ സംരക്ഷണ ഓഫീസർ എ.നിസ, രഞ്ചു ആർ.നായർ എന്നിവർ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായ ഫിബാ ഗ്രേസ് ജിനു, മഹിമ ബിനു, അവന്തിക, ജെ.ഗൗരി കൃഷ്ണൻ, അരുണ ആർ നായർ, ആയുഷി മനോജ് എന്നിവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL