
പത്തനംതിട്ട : ലോകസിനിമയ്ക്ക് പത്തനംതിട്ടയിൽ ഇടമൊരുക്കിയ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷന് ഇന്ന് സമാപനം. 10 പ്രദർശനങ്ങളും സെമിനാറും ഇന്ന് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ അഡ്വ.മാത്യു ടി തോമസ്, അഡ്വ.പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി.രാജപ്പൻ, സംവിധായകൻ ഡോക്ടർ ബിജു എന്നിവർ അതിഥികളാകും. ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, സംഘാടകസമിതി മെമ്പർ സെക്രട്ടറി സുധീർ രാജ് തുടങ്ങിയവർ പങ്കെടുക്കും.
ഇന്നത്തെ ചിത്രങ്ങൾ
ട്രിനിറ്റി സ്ക്രീൻ 2 : ടേസ്റ്റ് ഓഫ് ചെറി (9.30 എ.എം) ബി 32 മുതൽ 44 വരെ (11.30 എ.എം) അദൃശ്യജാലകങ്ങൾ (2.15പി.എം )
ട്രിനിറ്റി സ്ക്രീൻ 3 : മാൻഹോൾ (9.30 am), മഹാനഗർ (11.15എ.എം), വലസൈ പറവകൾ (2.30 പി.എം)
രമ്യ : ദ പിയാനിസ്റ്റ് (9.30 എ.എം) അനന്തരം (2.00 പി.എം)
ടൗൺ ഹാൾ : ദ ലഞ്ച് ബോക്സ് (9.30 എ.എം), സെമിനാർ (11.30 എ.എം), കോർട്ട് (2.30 പി.എം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |