SignIn
Kerala Kaumudi Online
Friday, 23 October 2026 7.59 AM IST

നിലയ്ക്കലിലെ തീർത്ഥാടന ഒരുക്കം വേഗത പോരാ, പോരാ

s

നിലയ്ക്കൽ: ശബരിമല തീർത്ഥാടനത്തിന് 15ന് നട തുറക്കുമ്പോൾ ഭക്തർ തമ്പടിക്കുന്ന പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഒരുക്കങ്ങൾക്ക് വേഗത പോര. നിലയ്ക്കൽ കവാടത്തിലെ റോഡുകളുട‌െ ടാറിംഗ് ഏറെക്കുറെ പൂർത്തിയായി. എന്നാൽ, പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം പാർക്കിംഗ് ഗ്രൗണ്ടുകളിലേക്കുള്ള റോഡുകളിൽ ടാർ പൊളിഞ്ഞ് മെറ്റിൽ ഇളകിക്കിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണ ജോലികൾ പകുതി പിന്നിട്ടതേയുള്ളൂ. മരാമത്ത് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് വൈകാൻ കാരണം. നട തുറക്കാൻ ഇനി നാലു ദിവസം മാത്രം ബാക്കിനിൽക്കെ, എല്ലാ വർഷത്തേയും പോലെ ധൃതിപിടിച്ചുള്ള തട്ടിക്കൂട്ട് ഒരുക്കങ്ങളാണ് നടക്കുന്നത്.

കെ.എസ്,ആർ,ടി.സി ബസുകൾ പാർക്ക് ചെയ്യുന്ന യാർഡുകളിൽ പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുന്നു. മുൻ വർഷങ്ങളിൽ യാർഡിൽ വളർന്ന പുല്ലുകൾ നീക്കം ചെയ്ത് ശുചീകരിക്കുമായിരുന്നു. ഭക്തരെ കയറ്റുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ടില്ല. ഇവിട‌െ ഭക്തർക്ക് വിശ്രമിക്കാനുള്ള ജർമ്മൻ പന്തലിന്റെ ഉപകരണങ്ങൾ ഇറക്കിയിട്ടേയുള്ളൂ. ശുദ്ധജല വിതരണത്തിനുള്ള പൈപ്പുകൾക്ക് ടാപ്പുകളില്ല. ശുചിമുറികളുടെ വാതിലുകൾ പൊളിഞ്ഞുകിടക്കുന്നു. കാട്ടുപന്നികൾ കയറി വൃത്തിഹീനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ടോയ്ലറ്റുകളിലെ ക്ളോസറ്റുകൾ പൊട്ടിത്തകർന്ന നിലയിലാണ്. കുളിക്കുന്നതിനുളള ഷവറുകൾ പലഭാഗത്തും ഒടിഞ്ഞനിലയിലാണ്.

ദേവസ്വം ബോർഡ് നടത്തുന്ന നിലയ്ക്കൽ പെട്രോൾ പമ്പിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ നടപടിയായില്ല. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കേണ്ട പമ്പിൽ ഒരാൾ മാത്രമാണുള്ളത്. തീർത്ഥാടനം തുടങ്ങുമ്പോൾ കുറഞ്ഞത് പത്ത് പേരെങ്കിലും വേണ്ടി വരും.

മരാമത്ത് ജീവനക്കാർ കുറവ്

നിലയ്ക്കലിൽ ദേവസ്വം മരാമത്ത് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. തീർത്ഥാടക ലക്ഷങ്ങളുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഒരുക്കങ്ങൾ നടത്താൻ ഒരു അസി. എൻജിനീയറും പത്ത് ഒാവർസിയർമാരും ഒരു മാസ്റ്റർ പ്ളാൻ സൂപ്പർവൈസറുമാണുള്ളത്. ഒരു അസി. എൻജിനീയറും മൂന്ന് ഒാവർസിയർമാരും കൂടിയുണ്ടെങ്കിൽ വേഗത്തിൽ പണികൾ തീരും. ജോലികൾ പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഒാവർസിയർമാർക്ക് എല്ലായിടത്തും ഒാടിയെത്താൻ കഴിയുന്നില്ല. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് 8 ഒാവർസിയർമാരെ നിയമിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.

ടയർ പഞ്ചറായാൽ പെട്ടു

നിലയ്ക്കലിലും പമ്പയിലും എത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങളു‌ടെ ടയറുകളിൽ കാറ്റ് കുറഞ്ഞാലോ പഞ്ചറായാലോ പരിഹരിക്കാൻ നിലവിൽ മാർഗമില്ല. നിലയ്ക്കലിലെയും പമ്പയിലെയും പെട്രോൾ പമ്പുകളിൽ കാറ്റുനിറയ്ക്കൽ യന്ത്രം തകരാറിലാണ്. പമ്പയിൽ കഴിഞ്ഞ സീസണിലും ഇതു പ്രവർത്തിച്ചില്ല. പൂങ്കാവനത്തിൽ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തുന്ന മൊബൈൽ വർക് ഷോപ്പാണ് തീർത്ഥാടകർക്ക് ആശ്രയം.

15ന് നട തുറക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL