
കോന്നി: ജോസ് സബാസ്റ്റ്യന്റെ 40-ാം രക്തസാക്ഷിത്വ ദിനം സി.ഐ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചന്ത മൈതാനിയിൽ പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. അനുസ്മരണ യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഏരിയാ സെക്രട്ടറി ശ്യാംലാൽ, ഏരിയാ കമ്മിറ്റിയംഗങ്ങളായ മലയാലപ്പുഴ മോഹനൻ, കെ.എസ്.സുരേശൻ, ടി.രാജേഷ് കുമാർ, താഴം ലോക്കൽ സെക്രട്ടറി കെ.പി.ശിവദാസ്, സന്തോഷ് പി മാമ്മൻ, കുഞ്ഞുമോൻ,ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |