
പത്തനംതിട്ട : യുവജനക്ഷേമബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുതലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങൾ ആരംഭിക്കുന്നു. കേരളോത്സവം ഗ്രാമ പഞ്ചായത്തുതലം നാളെ മുതൽ 30 വരെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങൾ ഡിസംബർ ഒന്നു മുതൽ 15 വരെയും ജില്ലാപഞ്ചായത്തുതലം ഡിസംബർ 16 മുതൽ 31 വരെയും സംസ്ഥാനതലം 2025 ജനുവരി ആദ്യവാരവും സംഘടിപ്പിക്കും. https://keralotsavam.com/ എന്ന വെബ്‌പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. ഫോൺ 04682231938, 9847545970, 7025824254.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |