
തിരുവല്ല : മുത്തൂർ ഗവ.എൽ.പി സ്കൂളിന് കേരള ഗ്രാമീൺ ബാങ്ക് തിരുവല്ല ശാഖയുടെ നേതൃത്വത്തിൽ ലാപ്ടോപ്പുകളും കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും നൽകി. നഗരസഭാദ്ധ്യക്ഷ അനു ജോർജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺബാങ്ക് മാനേജർ സച്ചിൻ സി. ലാൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഉപജില്ലവിദ്യാഭ്യാസ ഓഫീസർ മിനികുമാരി.വി.കെ, മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപിക സോണിയ വർഗീസ്, സീനിയർ അസിസ്റ്റന്റ് ബിജു കല്ലിംഗയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |