SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

വോട്ടർപട്ടിക പുതുക്കൽ : താലൂക്ക്, വില്ലേജ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും

list

പത്തനംതിട്ട : ഇലക്ഷൻ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വോട്ടർപട്ടിക പുതുക്കൽ ജോലികൾ നടക്കുന്നതിന്റെ ഭാഗമായുള്ള സ്‌പെഷ്യൽ ക്യാമ്പയിനുകൾ 17, 24 തീയതികളിൽ താലൂക്ക്, വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് വോട്ടർപട്ടിക പരിശോധിക്കുന്നതിനും പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കൽ, തെറ്റു തിരുത്തൽ തുടങ്ങിയവ ചെയ്യുന്നതിനുമുള്ള സൗകര്യം ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും. അതത് സ്ഥലത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL