
അടൂർ : തയ്യൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ഇ എസ് ഐ പദ്ധതി നടപ്പിലാക്കണമെന്നും ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി ) അടൂർ മൂന്നാളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി എൻ പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. വല്ലാറ്റൂർ വാസുദേവൻ പിളള , സരസ്വതി ,ജോളി ,അനിതാ പി.ചാക്കോ ,റോസമ്മ ,ഗിരിജാമോഹൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |