
പത്തനംതിട്ട : പമ്പ നദിയെ സംരക്ഷിക്കാൻ വിശദമായ ആക്ഷൻ പ്ലാൻ വേണമെന്ന് ജില്ലാ ശുചിത്വ മിഷൻ വൈചാരിക സദസിൽ നിർദേശിച്ചു. പമ്പ നദിയെ വീണ്ടെടുക്കാൻ ഈ മനോഹര തീരത്ത് എന്ന പേരിലാണ് ആറൻമുളയിൽ വൈചാരിക സദസ് സംഘടിപ്പിച്ചത്. ജില്ലാ ശുചിത്വ മിഷൻ അസി. കോ - ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം) ആദർശ് പി.കുമാർ പങ്കെടുത്തു.
പമ്പ പരിശുദ്ധമായി ഒഴുകാൻ ജനങ്ങൾ കൈകോർത്ത് മുന്നിട്ടിറങ്ങണമെന്ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കൽ അഭിപ്രായപ്പെട്ടു. മാദ്ധ്യമ പ്രവർത്തകൻ എസ്.ഡി.വേണുകുമാറായിരുന്നു മോഡറേറ്റർ. സജിത് പരമേശ്വരൻ പമ്പ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയാവതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |