
അടൂർ : ഇളംപള്ളിൽ - പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ബാലവേദിയുടെ സഹകരണത്തോടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എസ്.സജീവ് അദ്ധ്യക്ഷനായി. ശിലാ മ്യൂസിയം ഡയറക്ടർ ശിലാ സന്തോഷ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം ആർ.സുപ്രഭ സമ്മാനദാനം നിർവഹിച്ചു. ചിത്രകാരൻ കെ.കെ.സന്തോഷിനെ പാലമേൽ ഗ്രാമ പഞ്ചായത്തംഗം ആർ.രതി ആദരിച്ചു. അദ്വൈത് ബിശ്വാസ് , വിദ്യാവിദ്യാധരൻ , ബി.ബിനു കൃഷ്ണൻ , എം.അഭിജിത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |