SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

കവിയൂരിൽ കന്നുകുട്ടി പദ്ധതി 

project

തിരുവല്ല : കവിയൂർ പഞ്ചായത്തിൽ ഗുണഭോക്താക്കൾക്ക് ഉപജീവനമാർഗം കണ്ടെത്താൻ കന്നുകുട്ടി പരിപാലനം പദ്ധതി വീണ്ടും തുടങ്ങി. പഞ്ചായത്തിലെ ഗ്രാമസഭയിലൂടെ കണ്ടെത്തിയ 50 പേർക്കാണ് ഈ വർഷം പോത്തുകുട്ടികളെ നൽകുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാം വർഷമാണ് വീണ്ടും പദ്ധതി ആവിഷ്‌കരിക്കുന്നത്. പഞ്ചായത്തിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ 4.5 ലക്ഷം രൂപ മാത്രമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ആദ്യഘട്ടത്തിലെ 12 പോത്തുകുട്ടികളെ ഇന്നലെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഡോ.ആശ അലക്സ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കെ.ആർ എന്നിവർ സംസാരിച്ചു.
ആറുമുതൽ എട്ടുമാസം വരെ പ്രായമുള്ള പോത്ത് കുട്ടികളെയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്ന് മൃഗഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പോത്തുകളെ ഇവിടെ എത്തിക്കുന്നത്. പശുവിനെ പോലെ പരിപാലനത്തിനും തീറ്റയ്ക്കും വലിയ ബുദ്ധിമുട്ടില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

ലക്ഷ്യമിടുന്നത് നല്ല വരുമാനം

15,000 രൂപയാണ് ഒരു പോത്തുകുട്ടിയുടെ വില. എസ്.സി വിഭാഗത്തിലുള്ള ഗുണഭോക്താക്കൾക്ക് 75 ശതമാനം സബ്‌സിഡിയും ജനറൽ വിഭാഗത്തിന് 50 ശതമാനം സബ്‌സിഡിയും ലഭിക്കും. വളർത്തി വലുതാക്കി വിൽക്കുമ്പോൾ ഉടമകൾക്ക് രണ്ടുലക്ഷം രൂപ വരെയാണ് വില കിട്ടുന്നത്. വലിയ പോത്തുകൾക്ക് വിപണിയിൽ ഡിമാന്റ് കൂടിയതിനാൽ പദ്ധതിയിലൂടെ നിരവധി കുടുംബങ്ങളാണ് നല്ല വരുമാനം നേടുന്നത്.

പദ്ധതി ചെലവ് : 4.5 ലക്ഷം രൂപ,

ഉപഭോക്താക്കൾ : 50

മുൻ വർഷങ്ങളിൽ പോത്തുകുട്ടികളെ ലഭിച്ച ഗുണഭോക്താക്കളുടെ സംതൃപ്തിയാണ് പദ്ധതി തുടരാൻ പ്രേരിപ്പിക്കുന്നത്.

എം.ഡി.ദിനേശ് കുമാർ

(കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL