
പന്തളം : ബാലസംഘം പന്തളം ഏരിയ പ്രവർത്തക യോഗം ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയാകമ്മിറ്റി പ്രസിഡന്റ് പദ്മ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.ജ്യോതി കുമാർ, ഡി.സുഗതൻ ,കെ.ഷിഹാദ് ഷിജു ,എ.ഫിറോസ് , ബി.പ്രഭ, കെ.എച്ച് ഷിജു എന്നിവർ സംസാരിച്ചു. കേരള സർവകലാശാല, എം.എസ് സി ഫിസിക്‌സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ കെ.ആർദ്ര, വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് പദ്മ രതീഷ്, കെ.ഷിഹാദ് ഷിജു , ഇശാൽ സുരേഷ് എന്നിവരെ അനുമോദിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |