SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 PM IST

വിരവിമുക്ത ദിനം

vira

പത്തനംതിട്ട : ദേശീയ വിരവിമുക്ത ദിനമായ 26 ന് വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 11 മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക നൽകും. കഴിക്കാനാകാത്തവർക്ക് ഡിസംബർ മൂന്നിനാണ് നൽകുക. ഒന്നു മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യും. ഒന്നു മുതൽ രണ്ടുവയസ് വരെയുള്ള കുട്ടികൾക്ക് അരഗുളികയും രണ്ടുമുതൽ മൂന്നുവയസ് വരെയുള്ള കുട്ടികൾക്ക് ഒന്നുമാണ് വെള്ളത്തിൽ അലിയിച്ച് കൊടുക്കേണ്ടത്. മൂന്നു മുതൽ 19 വയസുവരെയുള്ള കുട്ടികൾ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. എല്ലാകുട്ടികളും ഗുളിക കഴിച്ചെന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഉറപ്പുവരുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL