SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

വേദികൾ ഇളക്കിമറിച്ച് ഗോത്രകലകൾ

തിരുവല്ല: ഗോത്രകലാ മത്സര ഇനങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. അഞ്ച് ഇനങ്ങളാണ് ഉൾപ്പെടുത്തിയത്. നിരവധി ആസ്വാദകരാണ് വേദി ഒന്നിലും രണ്ടിലുമുള്ള ഇരിപ്പിടങ്ങളിൽ ഗോത്ര കലകൾ കാണാൻ ഇടം പിടിച്ചത്. ഗോത്ര ഇനങ്ങളായതിനാൽ ഗോത്രവാദ്യ ഉപകരണങ്ങളാണ് ഉപയോഗിച്ചത്. ഓരോ മത്സരയിനത്തിനും 15 മിനിട്ടാണ് അനുവദിച്ചിരുന്നത്. മംഗലം കളിക്ക് തുടിയായിരുന്ന വാദ്യോപകരണം. മലപ്പുലയാട്ടത്തിന് ചിക്കുവാദ്യവും ഉറുമിയും. കെട്ടുമുട്ടി , കട്ടവാദ്യം എന്നിവയും ഉപയോഗിച്ചു. ഇരുള നൃത്തത്തിന് തൊക്കൽ, പറയിപീക്കി. ജാലറ എന്നിവയും പളിയ നൃത്തത്തിന് മുളചെണ്ട, തകര, ഉടുക്ക്, ഉറുമി, ജാര എന്നിവയും അകമ്പടിയായി . എച്ച് എസ് മംഗലംകളിയിൽ 10 ടീമും എച്ച് എസ് പണിയ നൃത്തത്തിന് ആറ് ടീമും എച്ച് എസ് ഇരുള നൃത്തത്തിന് ഏഴ് ടീമും പളിയ നൃത്തം എച്ച് എസ് വിഭാഗത്തിൽ രണ്ട് ടീമും എച്ച്എസ് മലപ്പുലയാട്ടത്തിന് അഞ്ച് ടീമും മംഗലം കളി ഹയർസെക്കൻഡറിയിൽ ആറ് ടീമും പണിയനൃത്തം ഹയർസെക്കൻഡറിയിൽ മൂന്ന് ടീമും ഇരുളനൃത്തം ഹയർസെക്കൻഡറി വിഭാഗത്തിൽ ഒരു ടീമും മലപ്പുലയാട്ടം ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ടീമും മത്സരിച്ചു. രുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL