
തിരുവല്ല : വൈ.എം.സി.എ തിരുവല്ല സബ് റീജൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗായകസംഘം രൂപീകരിച്ചു. ജൂബിലി ആഘോഷം ഉദ്ഘാടന സമ്മേളനത്തിൽ നന്ദിയോടെ സ്തുതി പാടിടാം... എന്ന ഗാനം ആലപിച്ചായിരുന്നു തുടക്കം. വിവിധ ക്രൈസ്തവ ഗായക സംഘങ്ങളിലെ ഗായകരെ കോർത്തിണക്കിയാണ് സബ് റീജൻ ഗായകസംഘം രൂപീകരിച്ചത്. തൂവെള്ള വസ്ത്രധാരികളായ യുവതി യുവാക്കളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ഗായകസംഘത്തിന് സബ് റീജൻ ഭാരവാഹികളുടെ പിന്തുണയും ലഭിച്ചു. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ഗായകസംഘം വിപുലീകരിക്കാനും കൂടുതൽ വേദികളിൽ ഗാനങ്ങൾ ആലപിക്കാനുമാണ് ലക്ഷ്യമെന്ന് കോർഡിനേറ്റർ റോയി വർഗീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |