
മാരാമൺ : മാരാമൺ മണൽപ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളുടെ നിർമ്മാണോദ്ഘാടനം മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ് റവ.ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു, റൈറ്റ് റവ.മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പാ, സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.എബി കെ. ജോഷ്വാ എന്നിവർ പ്രസംഗിച്ചു. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, ട്രഷറാർ ഡോ.എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, റ്റിജു എം.ജോർജ്, ജോർജ് കെ.നൈനാൻ, പി.പി.അച്ചൻകുഞ്ഞ്, മാത്യു ജോൺ.എം, ജോസ് പി.വയയ്ക്കൽ, അനി കോശി, ലാലമ്മ മാത്യു, ഇടിക്കുള വർഗീസ്, സുബി പള്ളിയ്ക്കൽ, സാം ജേക്കബ്, റവ.സുനിൽ ജോയ്, തോമസ് ജോർജ്, ജോർജ്കുട്ടി എം.സി, തോമസ് അലക്സാണ്ടർ സമീപ ഇടവകകളിലെ വികാരിമാരായ റവ.ജിജി തോമസ്, റവ.എബ്രഹാം തോമസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ അനീഷ് കുന്നപ്പുഴ, ബിജിലി പി.ഈശോ, രശ്മി പി.നായർ എന്നിവർ പങ്കെടുത്തു.
കൺവെൻഷൻ
ഫെബ്രുവരി 9 മുതൽ 16 വരെ,
താത്കാലിക പാലങ്ങൾ :
ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളിൽ
നിന്ന് കൺവെൻഷൻ നഗറിലേക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |