
മുണ്ടുകോട്ടയ്ക്കൽ : കടമ്മനിട്ട പോസ്റ്റോഫീസിന്റെ ബ്രാഞ്ച് മുണ്ടുകോട്ടയ്ക്കൽ ജംഗ്ഷനിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 50 വർഷത്തിലധികമായി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റോഫീസ് സാങ്കേതിക കാരണങ്ങളാൽ കൊന്നമൂട്ടിലേയ്ക്ക് മാറ്റിയത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. അതിന് പരിഹാരമാവുകയാണ്. വാർഡ് കൗൺസിലർ ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റർ മോഹിത് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ നിക്ഷേപ സ്വീകരണം എ.എസ്.പി.ഭാഗ്യരാജ് നടത്തി. നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി കെ സൈമൺ, പോസ്റ്റുമാസ്റ്റർ പ്രിൻസ് വർഗീസ് , മുൻ പോസ്റ്റുമാസ്റ്റർ ജോസഫ് ജോൺ, ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |