പന്തളം: മദ്യപിച്ച് മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിച്ച കേസിൽ മകനെ പന്തളം പൊലീസ് അറസ്റ്റുചെയ്തു.
പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തച്ചാടിയിൽ വീട്ടിൽ മഹേന്ദ്രൻ( 44) ആണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാൾ നിരന്തരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസവും മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കുകയും മാരകായുധം കൊണ്ട് ശരീരം മുഴുവൻ മുറിവുണ്ടാക്കുകയും ചെയ്തു. നിലവിളിച്ച് വീട്ടിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട ഇവർ പന്തളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്.എച്ച്.ഒ റ്റിഡി പ്രജീഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |