
വെണ്മണി : വെൺമണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷം മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ രാജേഷ് പുതുമന മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രോജക്ട് ഫണ്ട് ഉദ്ഘാടനം ടി. കെ. മാത്യു,കോശി സാമുവൽ,ടി.കെ.സൈമൺ എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ്, കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, ആഘോഷ കമ്മിറ്റി ചെയർമാൻ റവ.ഡോ. സജു മാത്യു, വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |