SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

സി സി ടി.വി നിരീക്ഷണം ശക്തമാക്കി, 258 ക്യാമറകൾ, 24 മണിക്കൂർ നിരീക്ഷണം

cctv

ശബരിമല : തിരക്കുവർദ്ധിച്ചതോടെ ശബരിമലയിൽ സി സി ടി.വി നിരീക്ഷണം ശക്തമാക്കി പൊലീസ്. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിലുള്ളത്.

ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്റെ 16 ഉം വിജിലൻസിന്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കൺട്രോൾ റൂമിന്റെ മേൽനോട്ടം പൊലീസ് സ്പെഷ്യൽ ഓഫീസർ പി.ബിജോയ്‌ക്കാണ്‌. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി നടപടികൾ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായകമാണെന്നും പി.ബിജോയ്‌ പറഞ്ഞു.

തീർത്ഥാടകരുടെ ആവശ്യാനുസരണം മെഡിക്കൽ ടീം, ആംബുലൻസ്, ട്രോളി, അഗ്നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും ക്യാമറകൾ ഉപയോഗപ്പെടുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലൻസ് 172 സി സി ടി വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL