SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

പമ്പയിൽ വനിതകൾക്ക് വിശ്രമകേന്ദ്രം

photo

ശബരിമല : പമ്പയിൽ വനിതകൾക്കായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള വിശ്രമകേന്ദ്രം തുറന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്പ സ്പെഷ്യൽ ഓഫീസർ ജയശങ്കർ , എക്സിക്യൂട്ടീവ് എൻജിനീയർമാരായ രാജേഷ് മോഹൻ, ശ്യാമപ്രസാദ് ,പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിബു, അസിസ്റ്റന്റ് എൻജിനീയർ അരുൺ തുടങ്ങിയവർ പങ്കെടുത്തു. പമ്പഗണപതി ക്ഷേത്രത്തിന് സമീപമാണ് ആയിരം സ്ക്വയർ ഫീറ്റിൽ 50 സ്ത്രീകൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ഫെസിലിറ്റേഷൻ സെന്ററിൽ റെസ്റ്റ് റും, ഫീഡിംഗ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്. വനിതകൾക്കായി പമ്പയിൽ ഒരുവിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തീർത്ഥാടകർക്ക് ഒപ്പം പമ്പയിൽ എത്തുന്ന യുവതികൾക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനക്ഷമമായതോടെ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL