SignIn
Kerala Kaumudi Online
Friday, 23 October 2026 4.37 PM IST

പഞ്ചായത്ത് യോഗം വിളിച്ചു, ഉദ്യോഗസ്ഥർ എത്തിയില്ല

road-accidents

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ ആവർത്തിച്ചപ്പോൾ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ട്രാഫിക് സുരക്ഷാ യോഗത്തിന് ശ്രമം നടത്തിയിരുന്നെങ്കി​ലും ഉദ്യോഗസ്ഥർ പങ്കെടുത്തി​ല്ല. ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളിലായിരുന്നു യോഗം വിളിച്ചത്. പൊലീസ്, മോട്ടോർവാഹന വകുപ്പ്, പൊതുമരാമത്ത്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് എത്താതിരുന്നത്. എത്താൻ സമയമില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയെ ഇവർ അറിയിച്ചത്. അപകടങ്ങൾ ഏറെ നടന്ന കലഞ്ഞൂർ സ്‌കൂൾ ജംഗ്ഷൻ, മുറിഞ്ഞകൽ, ഇഞ്ചപ്പാറ വളവ്, കൂടൽ തുടങ്ങിയ പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് കൂട്ടായി സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കുന്നതിനാണ് യോഗം വിളിച്ചത്.

പൊ​ലീ​സി​ന്റെ​ ​സ്പെ​ഷ്യ​ൽ​ ​പെ​ട്രോ​ളിം​ഗ്
കോ​ന്നി​ ​:​ ​മു​റി​ഞ്ഞ​ക​ൽ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പു​ന​ലൂ​ർ​ ​-​ ​മൂ​വാ​റ്റു​പു​ഴ​ ​സം​സ്ഥാ​ന​പാ​ത​യി​ലെ​ ​കോ​ന്നി​ ​റീ​ച്ചി​ൽ​ ​പൊ​ലീ​സി​ന്റെ​ ​രാ​ത്രി​യും​ ​പ​ക​ലു​മു​ള്ള​ ​പ​തി​വ് ​പെ​ട്രോ​ളിം​ഗി​​​ന് ​പു​റ​മേ​ ​രാ​ത്രി​യി​ൽ​ ​സ്പെ​ഷ്യ​ൽ​ ​പെ​ട്രോ​ളിം​ഗി​​​ന് ​ടീ​മി​നെ​ ​നി​യോ​ഗി​ച്ചു.​ ​കോ​ന്നി,​ ​കൂ​ട​ൽ,​ ​ത​ണ്ണി​ത്തോ​ട്,​ ​ചി​റ്റാ​ർ,​ ​വ​യ്യാ​റ്റു​പു​ഴ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​പേ​രെ​ ​ഇ​തി​നാ​യി​ ​നി​യോ​ഗി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL