SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

സ്വാഗതം ചെയ്തു

ശബരിമല: ആന എഴുന്നെള്ളിപ്പ് നിയന്ത്രണങ്ങൾക്ക് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെ തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതം ചെയ്തു. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൂരപ്രേമികളുടെ വിജയമാണ് സുപ്രീംകോടതി വിധി. ഹൈക്കോടതി നിർദ്ദേശങ്ങൾ ദേവസ്വങ്ങളുടെ മാത്രം പ്രശ്നമല്ല. മറിച്ച് വാദ്യകലാകാരന്മാർ മുതൽ ബലൂൺ കച്ചവടക്കാരെ വരെ ബാധിക്കുന്ന ഒന്നാണ്. ഗുരുവായൂർ ദേവസ്വം എടുത്ത തീരുമാനം സ്വാഭാവികമാണ്. അവർ ഒരു ചട്ടക്കൂടിൽ നിൽക്കുന്നവരാണ്. ഉത്സവങ്ങളും വേലകളും പൂരവും നന്നായിട്ട് നടത്താൻ സാധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL