SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

പൊലീസ് നടപടി പ്രതിഷേധാർഹം ​

f

പത്തനംതിട്ട :മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ ശാന്തിയായ ആലപ്പുഴ സ്വദേശി വിഷ്ണുവിനെ മോഷ്ടാവ് എന്ന് തെറ്റിദ്ധരിച്ച് ആളുമാറി അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്​ വി എ സൂരജ് പറഞ്ഞു.
കൃത്യമായ അന്വേഷണം നടത്താതെ ഒരു നിരപരാധിയായ യുവാവിനെ അറസ്റ്റുചെയ്തത് ക്ഷേത്രത്തിലെ പൂജകൾക്ക് മുടക്കം വരാൻ കാരണമായി. അകാരണമായി ക്ഷേത്ര പൂജകൾക്ക് മുടക്കം വരുത്താൻ ഇടയാക്കിയ ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പൊലീസിന് സാധിക്കില്ലെന്ന് വി എ സൂരജ് പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL