SignIn
Kerala Kaumudi Online
Friday, 23 October 2026 6.16 AM IST

ശബരിമല ദർശനത്തിനെത്തിയ കുട്ടിക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

sreehari

ശബലിമല : ദർശനത്തിന് എത്തിയ 9 വയസുകാരന് സന്നിധാനത്ത് വച്ച് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു . ആലപ്പുഴ പഴവീട് മച്ചിങ്ങ പറമ്പിൽ മനോജിന്റെ മകൻ ശ്രീഹരിക്കാണ് പരിക്കേറ്റത്. സന്നിധാനം കെ.എസ്.ഇ.ബി ഓഫീസിന് എതിർവശത്ത് ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. പിതാവ് മനോജ് അടങ്ങുന്ന ഇരുപത്തിയൊന്നംഗ സംഘത്തോടൊപ്പം ദർശനത്തിന് എത്തിയതായിരുന്നു ശ്രീഹരി. മരക്കൂട്ടത്തു നിന്ന് ശരംകുത്തി വഴി എത്തി വലിയ നടപ്പന്തൽ ഭാഗത്തേക്ക് ഇറങ്ങവെ പാഞ്ഞെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് മുകളിലായി പരിക്കേറ്റ ശ്രീഹരിയെ സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് പൊലീസ് ബാരക്കിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ കണ്ണൂർ സ്വദേശിയായ എ.എസ്.ഐയ്ക്ക് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL