SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

സി.പി.എം ജില്ലാ സമ്മേളനത്തിന് കോന്നി ഒരുങ്ങി

cpm

പത്തനംതിട്ട : സി.പി.എം ജില്ലാ സമ്മേളനത്തിന് കോന്നിയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ, കൺവനീർ ശ്യാംലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി, പൊതുസമ്മേളന നഗറുകളിൽ ഉയർത്താനുള്ള കൊടി, കൊടിമര, കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് രാവിലെ ആരംഭിക്കും. വൈകിട്ട് നാലിന് ജാഥകൾ കോന്നി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗറായ കോന്നി കെ.എസ്.ആർ.ടി.സി കോർണറിൽ സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ പതാക ഉയർത്തും. നാളെ രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 263 പ്രതിനിധികൾ പങ്കെടുക്കും.

കേന്ദ്ര കമ്മി​റ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, ഡോ.ടി.എം.തോമസ് ഐസക്ക്, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ.എം.പി, മന്ത്രി കെ.എൻ.ബാലഗോപാൽ, പി.സതീദേവി, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, വി.എൻ.വാസവൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ സംസാരിക്കും. 30ന് വൈകിട്ട് ചുവപ്പുസേന മാർച്ച്, ബഹുജന പ്രകടനം, പൊതുസമ്മേളനം എന്നിവയുണ്ടാകും. പൊലീസ് സ്റ്റേഷൻ റോഡ്, ആനക്കൂട്, എലിയറക്കൽ ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് പ്രകടനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

ഉദയഭാനു ഒഴിയും, ചർച്ചയ്ക്ക് ചൂടേറി​യ വിഷയങ്ങൾ

മൂന്നുതവണ തുടർച്ചയായി ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി.ഉദയഭാനു സ്ഥാനമൊഴിയും. എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുള്ള പാർട്ടി നിലപാടുകൾ, പാർട്ടിയിൽ കാപ്പാ, പീഡനക്കേസുകളിലെ പ്രതികളുടെ സ്വാധീനമുറിപ്പിക്കൽ, തുടങ്ങിയ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്തേക്കും. ജില്ലയിൽ നിന്നുള്ള ഏകമന്ത്രിയായ വീണാജോർജിന്റെയും എം.എൽ.എമാരുടെയും പ്രവർത്തനങ്ങളെപ്പറ്റി ഏരിയ സമ്മേളനങ്ങളിൽ നടന്ന വിമർശനങ്ങൾ ജില്ലാ സമ്മേളനത്തിലും ഉയരാൻ സാദ്ധ്യതയുണ്ട്.

പാ​ർ​ട്ടി​ ​ശ​ക്തി​പ്പെ​ട്ടു​ ​:​ ​കെ.​പി.​ഉ​ദ​യ​ഭാ​നു
പ​ത്ത​നം​തി​ട്ട​ ​:​ ​മൂ​ന്നു​ത​വ​ണ​ ​തു​ട​ർ​ച്ച​യാ​യി​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​താ​ൻ​ ​ഇ​ത്ത​വ​ണ​ ​സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് ​കെ.​പി.​ഉ​ദ​യ​ഭാ​നു​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​ ​പാ​ർ​ട്ടി​യെ​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞു.
മ​റ്റ് ​പാ​ർ​ട്ടി​ക​ളി​ൽ​ ​നി​ന്ന് ​നി​ര​വ​ധി​യാ​ളു​ക​ൾ​ ​സി.​പി.​എ​മ്മി​ലെ​ത്തി.​ ​ജി​ല്ല​യി​ലെ​ ​അ​ഞ്ച് ​എം.​എ​ൽ.​എ​മാ​രു​ടെ​യും​ ​പ്ര​വ​ർ​ത്ത​നം​ ​മി​ക​ച്ച​താ​ണ്.​ ​പാ​ർ​ല​മ​ന്റെ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും​ ​ശ​ക്ത​മാ​യ​ ​പോ​രാ​ട്ടം​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞു.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​മോ​യെ​ന്ന​ ​ചോ​ദ്യ​ത്തോ​ട് ​അ​ദ്ദേ​ഹം​ ​പ്ര​തി​ക​രി​ച്ചി​ല്ല.

ഡി.​വൈ.​എ​ഫ്.​ഐ​ ​വി​ളം​ബ​ര​ ​ജാഥ
കോ​ന്നി​ ​:​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​കോ​ന്നി​ ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വാ​ഹ​ന​ ​വി​ളം​ബ​ര​ ​ജാ​ഥ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​കോ​ന്നി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മൈ​താ​നി​യി​ൽ​ ​സ്വാ​ഗ​ത​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​പി.​ജെ.​അ​ജ​യ​കു​മാ​ർ​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​
​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ഉ​ദ​യ​ഭാ​നു,​ ​ഏ​രി​യാ​സെ​ക്ര​ട്ട​റി​ ​ശ്യാം​ലാ​ൽ,​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​വ​ർ​ഗീ​സ് ​ബേ​ബി,​ ​കെ.​ആ​ർ.​ജ​യ​ൻ,​ ​ടി.​രാ​ജേ​ഷ് ​കു​മാ​ർ,​ ​തു​ള​സീ​മ​ണി​യ​മ്മ,​ ​കെ.​എ​സ്.​സു​രേ​ശ​ൻ,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​എം.​അ​നീ​ഷ് ​കു​മാ​ർ,​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​എം.​അ​ഖി​ൽ,​ ​സെ​ക്ര​ട്ട​റി​ ​സി.​സു​മേ​ഷ്,​ ​രേ​ഷ്മ​ ​മ​റി​യം​ ​റോ​യി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​വാ​ഹ​ന​ ​വി​ളം​ബ​ര​ ​ജാ​ഥ​ ​കോ​ന്നി​ ​ടൗ​ണി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച് ​ചി​റ്റൂ​ർ​മു​ക്ക്,​ ​പു​ളി​മു​ക്ക് ​വ​ഴി​ ​കു​മ്പ​ഴ​യി​ൽ​ ​സ​മാ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL