
പത്തനംതിട്ട: ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിലുള്ള ജനശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനശ്രീ സ്വയം സഹായ സംഘങ്ങൾക്ക് അടുത്ത ഒരു വർഷംകൊണ്ട് പത്തുകോടി രൂപ വായ്പ നൽകുന്നതിന് ജില്ലാ യോഗം തീരുമാനിച്ചു. സംഘങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സഹകരണത്തോടെയാണ് വായ്പകൾ സംഘങ്ങൾക്ക് നൽകുന്നത്. ജനശ്രീ സംഘാംഗങ്ങളിൽ സ്വാശ്രയ ശീലം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗ്രാമീണ രംഗത്ത് സാമ്പത്തിക ഉന്നമനം ഈ പദ്ധതിലൂടെ ജനശ്രീ മിഷൻ ലക്ഷ്യമിടുന്നു. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ജനശ്രീ സുസ്ഥിര വികസന മിഷൻ 19ാം ജന്മദിന സമ്മേളനത്തിന് മുന്നോടിയായി ജനശ്രീ ജില്ലാ കൺവെൻഷൻ ജനുവരി 11 രാവിലെ 10ന് പത്തനംതിട്ടയിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു. കൺവെൻഷൻ സംസ്ഥാന ചെയർമാൻ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.
ജനശ്രീ ജില്ലാ മിഷൻ യോഗത്തിൽ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ അബ്ദുൽ സലാം, ലീലാ രാജൻ, സൂസൻ മാത്യു, മോഹനൻ പിള്ള, നസീർ റസാഖ്, പ്രകാശ് പേരങ്ങാട്ട്, ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |