SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പുകൾ സമാപിച്ചു

29-little-kites

പ​ത്ത​നം​തിട്ട : ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാദ്ധ്യതകളും ത്രി ഡി ആനിമേഷൻ നിർമ്മാണം സാദ്ധ്യതകളും പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 86 യൂണിറ്റുകളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും അനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 76 കുട്ടികൾ അടൂരിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് സി ഇ ഒ കെ.അൻവർസാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയവിനിമയം നടത്തി. ബ്ലെൻഡർ സോഫ്​റ്റ്‌വെയർ പ്രയോജനപ്പെടുത്തിയു​ള്ള ത്രീ ഡി അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3ഡി അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്‌സചറിംഗ് സ്‌കൾപ്രിംഗ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്തവരിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എട്ട് കുട്ടികൾ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.

വീടുകളിലെ ഇലക്ട്രിക് ​ ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ എല്ലാക്യാമ്പംഗങ്ങളും തയ്യാറാക്കി. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL