
ചെങ്ങന്നൂർ: പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ (കാറ്റഗറി നമ്പർ 593 2023 )(എപിബികെഎപി) പത്തനംതിട്ട ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7,8,9,10,13,15 തീയതികളിൽ രാവിലെ 5.30 മുതൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ് മുഖേനയും ഒ റ്റി ആർ പ്രൊഫൈൽ വഴിയും അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ സ്വന്തം പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0477 2264134.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |