
പത്തനംതിട്ട : ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിത ജി.നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.എൻ.ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി ജി.സനൽകുമാർ, ട്രഷറർ കെ.എൻ.രാജീവ് എന്നിവർ സംസാരിച്ചു. സൗഹൃദ സമ്മേളനം ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് പി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ബി.നായർ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമിതിയംഗം എസ്.ഗിരീഷ് കുമാർ, എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ഹരീന്ദ്രനാഥ് , ജില്ലാ ജോയിന്റ് സെക്രട്ടറി വിഭു നാരായൺ, ഡോ.രമേശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |