
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്തൻപുഴ സംരക്ഷിത വനം മേഖലയിൽ മാലിന്യം തള്ളൽ വ്യാപകം. ഇറച്ചി മാലിന്യം മുതൽ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ വരെ ഇവിടെ വഴിയോരത്ത് നിരന്നിരിക്കുന്നു. ജില്ലാ അതിർത്തി കഴിയുമ്പോൾ മുതൽ മൂക്കുപൊത്തിയേ സഞ്ചരിക്കാനാകൂ. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും വീടുകളിലെ മാലിന്യവും ഇവിടെ പതിവായി തള്ളുകയാണ്. മാലിന്യം തള്ളൽ തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് ക്യാമറ സ്ഥാപിക്കണമെന്നും മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |