SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

ഉജ്ജ്വല ബാല്യം പുരസ്കാരം

dd
നന്ദന നായർ

വ്യത്യസ്തമേഖലകളിൽ അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പ് നല്കുന്ന ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിന് ജി​ല്ലയി​ൽ നി​ന്ന് അർഹരായവർ.

(നന്ദന നായർ)

പത്തനംതിട്ട : കടമ്മനിട്ട ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി, ജന്മനാ അരയ്ക്ക് താ‍ഴെതളർന്ന നന്ദനയ്ക്ക് ഇഷ്ട വിഷയം കൃഷിയും പാചകവും. നാരങ്ങാനം പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടി കർഷക ആണ് നന്ദന. നാരങ്ങാനം ചന്ദ്രത്ത് പടിയിലെ മനോജ് - ശ്രീവിദ്യ ദമ്പതികളുടെ മൂത്ത മകളാണ്. ചെറുപ്രായത്തിൽ അച്ചാറിന്റെ ചെറിയ സംരംഭവും തുടങ്ങി​ ഇൗ മി​ടുക്കി​. രണ്ട് വർഷമായി പ്രവർത്തി പരിചയമേളയിൽ വിജയിയാണ്. തുടർച്ചയായി രണ്ടാം തവണയാണ് നന്ദനയ്ക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിക്കുന്നത്.

ഹനാൻ റെയ്ച്ചൽ പ്രമോദ്

പത്തനംതിട്ട : ഗവൺമെന്റ് യു.പി.എസ് കുമ്പനാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹനാൻ റെയ്ച്ചൽ പ്രമോദ്. ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഉപകരണ സംഗീതം, നാടോടി നൃത്തം എന്നീ മേഖലയിൽ മൂന്ന് തവണ സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ഭിന്നശേഷി അവാർഡും കുട്ടി കർഷക അവാർഡും ലഭിച്ചിട്ടുണ്ട് പുല്ലാട് ബി ആർ സിയിലെ ഓട്ടിസം സെന്ററിലെ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യൽ എഡ്യുക്കേഷൻ ലഭിക്കുന്ന കുട്ടിയാണ്.

ജൂവീന ലിസ് തോമസ്

വാഴമുട്ടം : വാഴമുട്ടം നാഷണൽ യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവീന ലിസ് തോമസ്. മൂന്നര വയസ്സ് മുതൽ ആർട്ടിസ്റ്റിക്ക് റോളർ സ്‌ക്കേറ്റിംഗിൽ പരിശീലനം നേടുന്ന ജുവീന 2022ൽ ബാംഗ്ലൂരിലും 2023ൽ ചെന്നെയിലും 2024 ൽ പൊള്ളാച്ചിയിലും നടന്ന ദേശീയ റോളർ സ്‌ക്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടി. വാഴമുട്ടം നാഷണൽ സ്‌കൂളിന്റെ സ്‌ക്കേറ്റിംഗ് റിങ്കായ നാഷണൽ സ്‌പോർട്സ് വില്ലേജിലാണ് പരിശീലനം. ലോകചാമ്പ്യൻ അഭിജിത്ത് അമൽ രാജും കോച്ച് ബിജുരാജനുമാണ് പരിശീലനം നല്കുന്നത്. അയിരൂർ സൗത്ത് ചെറുംപ്ലാവിൽ തോമസ് പോളിന്റെയും എലിസബ്ബത്ത് മേരി ഫിലിപ്പിന്റെയും മകളാണ്. സഹോദരിമാരായ ജൂനിയ ലിസ് തോമസും, ജുലേനാ ലിസ് തോമസും ദേശീയ സ്‌ക്കേറ്റിംഗ് താരങ്ങളാണ്.

ശ്രീഗൗരി ജി. ഉണ്ണിത്താൻ

പത്തനംതിട്ട : നാല് വയസുമുതൽ നൃത്തം അഭ്യസിക്കുന്നുണ്ട് ശ്രീഗൗരി ജി.ഉണ്ണിത്താൻ. കൊവിഡ് കാലത്ത് ഓൺലൈൻ കലോത്സവത്തിൽ ഭരത നാട്യത്തിലും മോണോ ആക്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നന്മ ബാലയരങ്ങ് വേദിയിലും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ബി.ആർ.സി നടത്തിയ ചിത്ര രചനയിലും ഒന്നാമതെത്തി ഈ മിടുക്കി. കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനിയാണിപ്പോൾ. വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്ത്രീധന നിരോധന സംവാദത്തിലും പങ്കെടുത്തിട്ടുണ്ട്. പന്തളം കുരമ്പാല സ്വദേശി സി.ഗിരീഷ് കുമാർ , എസ്.രാജശ്രീ ദമ്പതികളുടെ മകളാണ്. പ്രസംഗം, ചിത്രരചന എന്നി​വയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL