
തിരുവല്ല : നാളെ മുതൽ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പിന് ജില്ലാതിർത്തിയായ ഇടിഞ്ഞില്ലത്ത് ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനിലയുടെ നേതൃത്വത്തിൽ സ്വീകരണംനൽകി. ബാലികാമഠം സ്കൂളിൽ ചേർന്ന സ്വീകരണ സമ്മേളനം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവും സ്കൂൾ മാനേജരുമായ പ്രദീപ് മാമൻ അദ്ധ്യക്ഷനായി. ജില്ലാകലോത്സവ ടീം മാനേജർ ബിനു ജേക്കബ് നൈനാൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ വി.കെ.മിനികുമാരി, ജേക്കബ്, സത്യൻ, അനിത.പി.ഐ, സന്തോഷ് കുമാർ.ടി.എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ്, ഹെഡ്മാസ്റ്റർ ഷാജി മാത്യു, സംഘടനാ പ്രതിനിധി കെ.അജയകുമാർ എന്നിവർ പങ്കെടുത്തു.
പന്തളത്ത് നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രമ്യ.യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ ഉഷ.പി, സജീവ്.സി.ഡി, എച്ച്.എം ഫോറം കൺവീനർ സുദർശനൻപിള്ള എന്നിവർ പങ്കെടുത്തു.
അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന സ്വീകരണത്തിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ദിവ്യ റെജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോഷൻ ജേക്കബ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലാവുദ്ദീൻ, പത്തനംതിട്ട ഡി.ഇ.ഒ കെ.പി.മൈത്രി, അടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമാദാസ് , എച്ച്.എം ഫോറം കൺവീനർ ലീന.വി, ശ്രീജ.എം, സംഘടന പ്രതിനിധികളായ ഉബൈദുള്ള, അലക്സ് ജോർജ്ജ്, ദിലീപ് കുമാർ, വിഷ്‌ണു മണ്ണടി, അടൂർ ബോയ്സ് ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക സന്തോഷ് റാണി, സമീമ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |