
പത്തനംതിട്ട : വിശ്വകർമ്മ ഐക്യസമിതി യോഗത്തിൽ സമിതി പ്രസിഡന്റ് ആറൻമുള രാമചന്ദ്രനാചാരി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങൾക്ക് സീറ്റു സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിലും നടപ്പാൻ നടപടി സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധയും നടപടിയും ഉണ്ടാകുന്നതിന് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. കമലമ്മ ചെല്ലപ്പനാചാരി, എസ്.ഗോവിന്ദരാജ്, പി.കെ.പ്രദീപ്, കെ.സി.രാജഗോപാൽ, ജി.രാധാകൃഷ്ണൻ, മധുതട്ട, എം.എൻ.മോഹൻദാസ്, നാരായണ പ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |