
പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന എസ്.പി.സി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി വീണാ ജോർജ് സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് ആർ.ബിനു എന്നിവർ അഭിവാദ്യം സ്വീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പത്തനംതിട്ട മാർത്തോമ , പത്തനംതിട്ട ജി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ എസ്.എൻ.വി, അയിരവൺ പി.എസ് വി.പി.എം, തോട്ടക്കോണം ജി.എച്ച്.എസ്.എസ്, ഇടയാറൻമുള എ.എം.എം എന്നീ സ്കൂളുകൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ വടശ്ശേരിക്കര മോഡൽ സ്കൂളിനും ഉപഹാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |