അടൂർ : നിരോധിതപുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുകയും സൂക്ഷിക്കുകയും ചെയ്ത രണ്ടുപേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി കുഴിവിള കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാർ (47), ഏനാത്ത് കിഴക്കേവീട്ടിൽ ആർ.രമേശ് (43), എന്നിവരാണ് പിടിയിലായത്. ഗവ.എൽ.പി സ്കൂളിന് സമീപമുള്ള രമേശന്റെ ലക്ഷ്മി സ്റ്റോഴ്സിൽ നിന്ന് ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തി. രമേശന് ലഹരി ഉൽപ്പന്നങ്ങൾ സ്കൂട്ടറിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കി എത്തിച്ചിരുന്ന സുരേഷ് കുമാറിനേയും പിടികൂടി. താമരക്കുടിയിലെ ഇയാളുടെ വീട്ടിൽ നിന്ന് 3 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഇൻസ്പെക്ടർ എ.ജെ.അമൃത് സിംഗ് പരിശോധനയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |