
കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ സമ്പൂർണ ഹരിത വിദ്യാലയം പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ല കോ-ഓർഡിനേറ്റർ ജി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിസിലി തോമസ്, റെൻസിൻ കെ.രാജൻ , ടി.കെ.രാമചന്ദ്രൻ നായർ, ലതചന്ദ്രൻ, റീന തോമസ്, പഞ്ചായത്ത് സെക്രട്ടറി വി.സുമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |