SignIn
Kerala Kaumudi Online
Friday, 23 October 2026 11.29 AM IST

വി​കസനരേഖ കൈമാറി

pdm

പന്തളം: കേന്ദ്രമന്ത്രി ജോർജ് കുര്യന് പന്തളം നഗരസഭ ഒരുക്കിയ സ്വീകരണയോഗത്തിൽ നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ സമഗ്ര വികസനം അടങ്ങുന്ന വി​കസനരേഖ കൈമാറി. പന്തളം താലൂക്കാക്കി ഉയർത്തുക, ക്ഷേത്ര നഗരിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയെ നഗരസഭാ സെക്രട്ടറി ഇ.ബി.അനിതയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നഗരസഭ ചെയർമാൻ, ഡെപ്യൂട്ടി ചെയർപേഴ്‌സണൽ യു.രമ്യ, നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജും പങ്കെടുത്തു. നഗരസഭ ഓഫീസിൽ അരമണിക്കൂറോളം ചെലവഴിച്ച ശേഷമെണ് കേന്ദ്രമന്ത്രി മടങ്ങി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL